ചണ്ഡിഗഡ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തെരഞ്ഞെടുത്തു.
ആദ്യ മത്സരത്തിലെ ടീമിൽ നിന്നും മാറ്റം വരുത്താതെയാണ് ഇന്ത്യ കളത്തിലിറങ്ങിയിരിക്കുന്നത്. ഇതോടെ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ സൈഡ് ബെഞ്ചിൽ തുടരും.
അതേസമയം ദക്ഷിണാഫ്രിക്ക അന്തിമ ഇലവനിൽ മൂന്ന് മാറ്റം വരുത്തി. റീസ ഹെൻഡ്രിക്സ്, ഒറ്റ്നെൽ ബാർട്മെൻ, ജോർജ് ലിൻഡെ എന്നിവർ ടീമിലെത്തിയപ്പോൾ കേശവ് മഹാരാജ്, ട്രിസ്റ്റൻ സ്റ്റബ്സ്, ആൻറിച്ച് നോർക്കിയ എന്നിവർ അന്തിമ ഇലവനിൽ നിന്നും പുറത്തായി.
അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരത്തിൽ 101 റൺസിന്റെ ഗംഭീര വിജയം നേടിയ ഇന്ത്യ 1-0ന് മുന്നിലാണ്. ഹർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവാണ് ഇന്ത്യയ്ക്ക് ആദ്യ മത്സരത്തിൽ മികച്ച വിജയം സമ്മാനിച്ചത്.